ഗുജറാത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1000 കടന്നു; പുതുതായി 92 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

അഹമ്മദാബാദ്; ഗുജറാത്തില്‍ കൊറോണ രോഗികളുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 92 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ രോഗികളുടെ എണ്ണം 1,201 ആയി. സംസ്ഥാന ആരോഗ്യ സെക്രട്ടറി ജയന്തി രവിയാണ് ഇക്കാര്യം അറിയിച്ചത്.

അഹമ്മദാബാദിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 45 പേര്‍ക്കാണ് അഹമ്മദാബാദില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൂറത്തില്‍ 14 പേര്‍ക്കും വഡോദരയില്‍ 9 പേര്‍ക്കും ഭരൂചില്‍ എട്ട് പേര്‍ക്കും നര്‍മ്മദയില്‍ അഞ്ചു പേര്‍ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരണമടഞ്ഞെന്നും ജയന്തി രവി വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 13,835 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച് 452 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 1,766 പേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.

Post a Comment

0 Comments

Top Post Ad

Below Post Ad