ലോക്ക് ഡൗണ്‍; രാജസ്ഥാനില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ ബസുകള്‍ അയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ ബസുകള്‍ അയച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. 7000 വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ കുടങ്ങി കിടക്കുന്നത്. ഇവരെ തിരികെ എത്തിക്കാനായി 250 ബസുകളാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അയക്കുന്നത്.

ഇന്ന് രാത്രി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അയച്ച ബസുകള്‍ കോട്ടയിലെത്തുമെന്ന് കോട്ട ഡിവിഷണല്‍ കമ്മീഷണര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നാളെ രാവിലെ ബസുകള്‍ കോട്ടയില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി ഉത്തര്‍ പ്രദേശിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് മുന്‍പ് പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായിരുന്നുവെന്നും അവസാനം കുടുംബത്തെ കാണാനുള്ള അവസരം വന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad