‘പണലഭ്യതയും വായ്പാ വിതരണവും മെച്ചപ്പെടും, സംസ്ഥാനങ്ങൾക്കും പ്രയോജനപ്രദം’; റിസർവ് ബാങ്കിന്റെ പ്രഖ്യാപനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഇന്ന് നടത്തിയ പ്രഖ്യാപനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർബിഐയുടെ തീരുമാനം പണലഭ്യത വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആർബിഐയുടെ പ്രഖ്യാപനങ്ങളെ പ്രശംസിച്ചിരിക്കുന്നത്.

‘ആര്‍ബിഐയുടെ ഇന്നത്തെ പ്രഖ്യാപനം പണലഭ്യത നന്നായി വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. നമ്മുടെ ചെറുകിട ബിസിനസുകാര്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കൃഷിക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരെ ഇത് സഹായിക്കും. വേയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് പരിധി വര്‍ദ്ധിപ്പിച്ചത് സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടും’. പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു.
അതേസമയം, രാജ്യം നേരിടുന്ന കൊറോണ പ്രതിസന്ധി മറികടക്കാൻ റിവേഴ്സ് റിപ്പോ നിരക്ക് 25 ശതമാനമായി ആർബിഐ കുറച്ചിരുന്നു. ബാങ്കുകളുടെ പണ ലഭ്യത ഉറപ്പാക്കുന്നതിനായി നാബാഡ്, സിഡ്ബി എന്നിവയ്ക്ക് 50,000 കോടി രൂപ വീതം നൽകുമെന്നും ബാങ്കിംഗ് ഇതര മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും തുക ലഭ്യമാക്കുമെന്നും ആർബിഐ അറിയിച്ചു. കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും ആർബിഐ ഗവർണർ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad