വീട്ടിലിരുന്ന് മാസ്‌ക് തയ്യാറാക്കുന്നതെങ്ങനെ; ചിത്രങ്ങളിലൂടെ വിശദമാക്കി സ്മൃതി ഇറാനി; വൈറലായി ദൃശ്യങ്ങള്‍

ന്യൂഡല്‍ഹി: ലോകം ഇന്ന് കൊറോണ ഭീതിയിലാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. മുഖത്ത് മാസ്‌ക് ധരിക്കുന്നത് വഴി കൊറോണ വൈറസിനെ ഒരു പരിധി വരെ തടയാന്‍ കഴിയും. വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്.

മാസ്‌ക് ധരിച്ചു കൊണ്ട് മാത്രമെ പുറത്തിറങ്ങാവൂവെന്ന് പല സ്ഥലങ്ങളിലും നിര്‍ബന്ധമാക്കി കഴിഞ്ഞു. എന്നാല്‍ മിക്കയിടങ്ങളിലും മാസ്‌കുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുകയാണ് ഇപ്പോള്‍. വീട്ടിലിരുന്ന് വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നവയാണ് മാസ്‌കുകള്‍. അത്തരത്തില്‍ തുണി ഉപയോഗിച്ച് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ട്വിറ്ററിലൂടെയാണ് മാസ്‌ക് നിര്‍മ്മിക്കുന്നതിന്റെ ചിത്രങ്ങള്‍ സ്മൃതി ഇറാനി പങ്കു വെച്ചിരിക്കുന്നത്. വെള്ളത്തുണി ഉപയോഗിച്ചാണ് സ്മൃതി ഇറാനി മാസ്‌ക് നിര്‍മ്മിക്കുന്നത്.

തയ്യല്‍ മെഷീന്‍ ഇല്ലെങ്കില്‍ സൂചിയും നൂലും ഉപയോഗിച്ച് മാസ്‌കുകള്‍ നിര്‍മ്മിക്കുന്ന വിധമാണ് സ്മൃതി ഇറാനി പങ്കുവെച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളായുള്ള ചിത്രങ്ങളിലൂടെ വളരെ ലളിതമായാണ് സ്മൃതി ഇറാനി മാസ്‌ക് തുന്നുന്നതെങ്ങനെയെന്ന് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നത്. ട്വീറ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad