വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും; വി മുരളീധരന്‍

തിരുവനന്തപുരം: പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പ്രവാസികള്‍ മെയ് വരെ കാത്തിരിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫിലിപ്പീന്‍സിലും മോള്‍ഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കിയെന്നും മന്ത്രി അറിയിച്ചു. വിമാനം ചാര്‍ട്ട് ചെയ്ത് എത്താന്‍ വിദേശത്തുള്ള മലയാളി സംഘങ്ങള്‍ സന്നദ്ധരാണ്. ജോര്‍ദാനിലെ സിനിമാ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ത്ഥികളും അതിനായി താല്‍പര്യം അറിയിച്ചു. എന്നാല്‍ സ്ഥിതി മെച്ചപ്പെടുമ്പോള്‍ എല്ലാവരെയും തിരികെയെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശത്ത് ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും. എംബസികള്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഇതിനായി ഇടപെടും. ആവശ്യമെങ്കില്‍ മരുന്ന് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് വൈദ്യപരിശോധനയും ആവശ്യമായ ഭക്ഷണ താമസ സൗകര്യങ്ങളും ഒരുക്കുമെന്നും മുരളീധരന്‍ അറിയിച്ചു.

കൂടാതെ ഗള്‍ഫില്‍ ഇന്ത്യന്‍ എംബസിയുടെ ക്വാറന്റൈന്‍ സൗകര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാനസര്‍വ്വീസ് ആരംഭിക്കുന്നത് അവസാനം മതിയെന്നാണ് കേരളത്തിന്റെയും ശുപാര്‍ശയെന്നും മന്ത്രി വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad