കൊറോണ പ്രതിരോധ മരുന്നു കയറ്റുമതി വര്‍ദ്ധിപ്പിച്ച് ഇന്ത്യ; യുഎഇയിലേക്ക് പ്രതിരോധ കിറ്റുകളും അയക്കുന്നു

ന്യുഡല്‍ഹി: കൊറോണ ബാധയെ ചെറുത്തുനില്‍ക്കാനാകുന്ന മരുന്നുകളുടേയും കിറ്റുകളുടേയും കാര്യത്തില്‍ ഇന്ത്യ ലോകം മുഴുവന്‍ സഹായമെത്തിക്കുന്നു. അമേരിക്ക, സ്‌പെയിന്‍, യുകെ എന്നിവര്‍ക്ക് പുറമേ യുഎഇയിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിനും പ്രതിരോധ കിറ്റുകളും ഉടനെത്തിക്കുമെന്ന് വിദേശകാര്യവകുപ്പറിയിച്ചു.




കുവൈറ്റിനും ജോര്‍ദ്ദാനും റഷ്യക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും വേണ്ടത്ര മരുന്നുകളും അയച്ചതായി മന്ത്രാലയം അറിയിച്ചു. ഡെന്‍മാര്‍ക്കിനും ഉഗാണ്ടയ്ക്കും ഇക്വഡോറിനും അയക്കുന്നതോടൊപ്പം ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കേന്ദ്രത്തിലേക്കും മരുന്നുകളും പ്രതിരോധ കിറ്റുകളും അയക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ശക്തമായ സുഹൃത് രാജ്യമായ റഷ്യക്കായി മരുന്നുകള്‍ പ്രത്യേകം എത്തിക്കു ന്നതിനുള്ള സംവിധാനം മുന്നേ ചെയ്തിരുന്നു. പുട്ടിന്‍ നരേന്ദ്രമോദിയുമായി മാര്‍ച്ച് 25ന് നടത്തിയ സംഭാഷണങ്ങള്‍ക്ക് ശേഷമാണ് ഉടന്‍ സംവിധാനമൊരുക്കിയത്.എന്നാല്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധകൊടുക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷൃംഗ്ലയും പ്രത്യേകചുമതല നോക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ആഗോളതലത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിനും അസിസ്‌ത്രോമൈസിനും ചേരുന്നതിലൂടെ കൊറോണ രോഗികളില്‍ വലിയ മാറ്റമാണുണ്ടാക്കുന്നതെന്ന തിരിച്ചറിവാണ് മരുന്നുകളുടെ ഏക നിര്‍മ്മാതാക്കളായ ഇന്ത്യയെ സമീപിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറായത്. പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങളായ മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവര്‍ക്ക് വിവിധ രാജ്യങ്ങളി ലേക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. വാണിജ്യമന്ത്രാലയത്തിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളിലാണ് മരുന്നുകള്‍ അയച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad