പാനൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് : ഒളിവിലായ പ്രതി ബിജെപി നേതാവ് അറസ്റ്റിൽ


പാനൂർ : പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബി.ജെപി നേതാവ് അറസ്റ്റിൽ.

ബിജെപി നേതാവ് കുനിയിൽ പത്മരാജനെയാണ് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പാനൂർ പൊയിലൂരിൽവെച്ചു അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം നടന്നുവരവെയാണ് നാടകീയമായി അറസ്റ്റ് നടന്നത്.

പ്രതി ഒളിവിൽ പോയിട്ട് ഒരു മാസം  

ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ കൂടിയായ പത്മരാജനാണ്​ കേസിലെ പ്രതി. പിതാവ്​ മരിച്ച കുട്ടിയെ, പുറത്തുപറഞ്ഞാൽ നിന്നേയും അമ്മയേയും കൊന്നുകളയുമെന്ന്​ ഭീഷണിപ്പെടുത്തിയാണ്​ ഇയാൾ പീഡിപ്പിച്ചിരുന്നത്​. ​കുട്ടിയെ പ്രതി ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയുണ്ട്. പീഡനാനന്തരം കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്ന കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്.

കഴിഞ്ഞ മാസം 16ന് തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ വീട്ടുകാർ നേരിട്ട് ചെന്ന് പരാതി കൊടുത്തിരുന്നു. എന്നാൽ, ഒരുമാസത്തോളമായിട്ടും ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. എന്നുമാത്രമല്ല, കുട്ടിയെ നിരവധി തവണ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്​തു. പ്രതി​യെ രക്ഷിക്കാൻ പൊലീസ്​ ശ്രമിക്കുന്നതായിാണ്​ നാട്ടുകാരു​ടെ ആരോപണം. മുസ്​ലിം ലീഗ്​, വെൽഫെയർ പാർട്ടി, സി.പി.എം, എസ്​.ഡി.പി.ഐ തുടങ്ങിയ പാർട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈനായും മറ്റും വിവിധ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad