കേരളത്തിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ഡേറ്റാബേസുകൾ ഓൺലൈനിൽ വിൽപ്പനക്ക് ; വിവരങ്ങൾ പുറത്തുവിട്ട് മല്ലു സൈബർ സോൾജിയേഴ്സ്

കൊച്ചി : കേരളത്തിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ഡേറ്റാബേസുകൾ ഓൺലൈനിൽ വിൽപ്പനക്ക്. മല്ലു സൈബർ സോൾജിയേഴ്സ് എന്ന കേരളത്തിൽ നിന്നുള്ള ഹാക്കർ ഗ്രൂപ്പാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. സംസ്ഥാനത്തെ പല സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി , എന്നിവിടങ്ങളിലെ ഡേറ്റകളാണ് ഓൺലൈൻ ഡേറ്റാ മാർക്കറ്റിങ് ടീം ഗൂഗിളിൽ സുലഭമായി വിൽപ്പനക്ക് വെച്ചിരിക്കുന്നത്. തെളിവുകൾ അടക്കം പുറത്ത് വിട്ടിരിക്കുന്ന മല്ലു സൈബർ സോൾജിയേഴ്സ് വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.



ഇതിനെപ്പറ്റി മല്ലു സൈബർ സോൾജിയേഴ്സ് പറയുന്നതിങ്ങനെ. ഡാർക്ക്‌ വെബിൽ വലിയൊരു ഡേറ്റാ കളക്ഷൻ തന്നെ കിടപ്പുണ്ട്. കേരളത്തിലെ വെബ്സൈറ്റുകൾ ഹാക്ക് ആകുമ്പോൾ ഡേറ്റ പോയില്ലെന്ന് അതുമായി ബന്ധപ്പെട്ട ഐ ടി കേന്ദ്രങ്ങൾ കള്ളം പറയുമ്പോൾ അത് വിശ്വസിക്കേണ്ടതായി വരുന്നു നമ്മൾ സാധാരണക്കാരന്. കേരള ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ ഇന്ത്യക്ക് പുറത്തുള്ള ഹാക്കർമാർ കയറി ഡീഫേസ് ചെയ്തപ്പോൾ വേണ്ടപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞത് ഡേറ്റ പോയില്ലെന്ന്. ഒരു സാധനം കോപ്പി ചെയുകയും ഡിലീറ്റ് ചെയുകയും രണ്ടും രണ്ട് തരത്തിലാണ്, ഡിലീറ്റ് ആക്കിയാലേ ഡേറ്റ പോകൂ എന്നുള്ളത് ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ അറിവില്ലായ്മയോ അതോ നടനമോ. ഹാക്കർ ഡേറ്റ കോപ്പി ചെയ്തില്ല എന്നതിന് എന്ത് തെളിവാണ് സർക്കാരിന്റെ പക്കലുള്ളത്.



നിലവിൽ ഇതേപോലെ ഹാക്ക് ചെയ്യപ്പെടുന്ന ഡേറ്റ ഉപയോഗിച്ചാണ് പല അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത്. കൂടാതെ അതിലെ ഇമെയിൽ പാസ്സ്‌വേർഡ്‌ ഉപയോഗിച്ചും ഡിവൈസ് സേവ് പാസ്സ്‌വേർഡ്‌ ഉപയോഗിച്ചും ബാങ്ക് അക്കൗണ്ടുകൾ വരെ ഹാക്കർമാർ ഹാക്ക് ചെയ്യുന്നു. ആരുടെ ഒക്കെ പണം തിരികെ കിട്ടി എത്ര കേസ് സൈബർ സെല്ലിൽ ഇപ്പോഴും കെട്ടി കിടപ്പുണ്ട്. ഒരു നടപടി പോലും ഡേറ്റ സെല്ലിംഗ് അല്ലെങ്കിൽ ഡേറ്റ മാർക്കറ്റിംഗ് എന്നതിന്റെ പേരിൽ സർക്കാരിന് എടുക്കാൻ പറ്റുന്നില്ല എന്നത് ഐ ടി വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്.



സെക്യൂരിറ്റി കുറഞ്ഞ വെബ്‌സൈറ്റുകൾ ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കുന്നു. വിദേശ ഹാക്കർമാർ അത് പൊളിക്കുന്നു. വീണ്ടും ലക്ഷങ്ങൾ മുടക്കുന്നു. ഇതിൽ ലാഭം ഉണ്ടാക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ചറിയുക. ആ വെബ് ഡെവലപ്പറെയും. സർക്കാർ മുൻകൈയ്യെടുത്തു അവരെ പുറത്താക്കുക. ഇതിലൂടെ ഒരു പൗരന്റെ സ്വകാര്യത കൂടിയാണ് നഷ്ടമാകുന്നത്.



ജനങ്ങളുടെ സ്വകാര്യത ഉറപ്പു വരുത്തേണ്ട ബാധ്യത സർക്കാരിനാണ്. ഇതിൽ എന്ത് നടപടി സ്വീകരിക്കും എന്നതാണ് അറിയാനുള്ളതെന്നും മല്ലു സൈബർ സോൾജിയേഴ്സ് തങ്ങളുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad