തബ്ലീഗ് ജമാ അത്തിന്റെ മതസമ്മേളനത്തിന് ഡൽഹി വലിയ വില നൽകേണ്ടി വന്നെന്ന് കെജ്രിവാൾ; മുഖ്യമന്ത്രിക്കെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാ അത്തിന്റെ മത സമ്മേളനത്തിന് തലസ്ഥാനം വലിയ വില നൽകേണ്ടി വന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിസാമുദീൻ മത സമ്മേളനമാണ് ഡൽഹിയിലെ സ്ഥിതിഗതികൾ വഷളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യ തലസ്ഥാനത്ത് വൈറസ് പടരാൻ കാരണം നിസാമുദീൻ മത സമ്മേളനമാണെന്ന് കെജ്രിവാൾ തുറന്നടിച്ചതോടെ അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്. നിസാമുദീൻ മത സമ്മേളനത്തിൽ വിദേശികൾ ഉൾപ്പെടെ പങ്കെടുത്തതാണ് കാര്യങ്ങൾ ഇത്തരത്തിൽ സങ്കീർണമായതെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
അതേസമയം, കെജ്രിവാളിന് ‘ഇസ്ലാമോഫോബിയ’ ആണെന്നും ഇതുപോലെ ഒരാളെ തെരഞ്ഞെടുത്തതിന് ഡൽഹി വലിയ വില നൽകേണ്ടി വരുമെന്നും ആരോപിച്ച് നിരവധി തീവ്ര ഇസ്ലാം മതവിശ്വാസികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിൽ വൈറസ് പടരാൻ കാരണം കെജ്രിവാളാണെന്ന് മറ്റു ചിലരും ആരോപിച്ചു. അതേസമയം, ഡൽഹിയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട 65 ശതമാനത്തോളം കേസുകളും തബ്‌ലീഗുമായി ബന്ധപ്പെട്ടവയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad