ഇന്ന് ശ്രീശങ്കരജയന്തി.. '' അഷ്ടവർഷേ ചതുർവേദി ദ്വാദശേ സർവ്വശാസ്ത്രവിത് ഷോഡശേ കൃതവാൻ ഭാഷ്യം ദ്വാത്രിംശേ മുനിരഭ്യഗാത്..."

ഇന്ന് ശ്രീശങ്കരജയന്തി.. 
 ശിവ ഗുരുവിന്റെയും ആര്യാമ്പയുടെയും പുത്രനായി കേരളത്തിലെ കാലടിയിൽ ജനിച്ച ശ്രീമദ് ശങ്കരഭഗവത്പാദർ.. 
 അതുകൊണ്ടുതന്നെ ലോകം മുഴുവൻ ഈ കൊച്ചുകേരളത്തിലെ കാലടി എന്ന മനോഹര ഗ്രാമത്തെ അത്ഭുത പൂർവ്വം ഉറ്റുനോക്കുന്നു. ലോകം അദ്ദേഹത്തെ ജഗദ്ഗുരു എന്ന് ആദരവോടെ വിളിക്കുന്നു. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തം അതിന്റെ വിവർത്തനങ്ങളിലൂടെ എല്ലാ രാജ്യങ്ങളിലും പ്രചരിക്കുകയും എല്ലാവരും അത്യുത്കൃഷ്ടമെന്ന് വാഴ്ത്തപ്പെടുകയും ചെയ്തതാണ്. ബ്രഹ്മ സൂത്രങ്ങൾ, ഭഗവത്ഗീത,  ഈശാവാസ്യമടക്കം പത്തുപനിഷത്തുകൾ എന്നിവയ്ക്ക്  അദ്ദേഹമെഴുതിയ വ്യാഖ്യാനങ്ങളിലൂടെയാണ് അദ്വൈതസിദ്ധാന്തം സമർത്ഥിക്കപ്പെട്ടിട്ടുള്ളത്. ബാല്യത്തിലേ തന്റെ അത്യധികമായ ബുദ്ധിവൈഭവം പ്രകടിപ്പിക്കുകയും എട്ടാം വയസ്സായപ്പോഴേക്കും വേദങ്ങളൊക്കെ പഠിച്ചു കഴിയുകയും പന്ത്രണ്ടാമത്തെ വയസ്സിൽ എല്ലാ ശാസ്ത്രങ്ങളും അറിയുന്നവനുമായി. പതിനാറാമത്തെ വയസ്സി ലാണ് ഭാഷ്യം രചിച്ചതത്രേ.!.
 തന്റെ സൂക്തങ്ങൾക്ക് ഭാഷ്യം രചിച്ചതിൽ സംതൃപ്തനായ വ്യാസമഹർഷി നേരിൽ വന്ന് അനുഗ്രഹിച്ചു എന്നും മുപ്പത്തി രണ്ടാമത്തെ വയസ്സിൽ അദ്ദേഹം ദേഹത്യാഗം ചെയ്തു എന്നുമാണ് ജീവചരിത്രത്തിൽ കാണുന്നത്.. ഈ ശ്ലോകം ആ കാര്യങ്ങളെ സൂചിപ്പിക്കുന്നു.. 
'' അഷ്ടവർഷേ ചതുർവേദി ദ്വാദശേ സർവ്വശാസ്ത്രവിത് 
ഷോഡശേ കൃതവാൻ ഭാഷ്യം ദ്വാത്രിംശേ മുനിരഭ്യഗാത്...
Tags

Post a Comment

0 Comments

Top Post Ad

Below Post Ad