രാജ്യത്തെ സാഹചര്യം ഗുരുതരമാണ്; നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് ആഗ്രഹം എന്നാല്‍ സാഹചര്യം അത് അനുവദിക്കുന്നില്ല; ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന രാജ്യത്തെ നിയന്ത്രണങ്ങള്‍ എത്രയും വേഗം നീക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ രാജ്യത്തെ ഗുരുതര സാഹചര്യങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയമിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

രാജ്യത്തെ ഡോക്ടര്‍മാരെയും വ്യവസായ പ്രമുഖരെയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിക്കുക. ഓപ്പണിംഗ് ഔര്‍ കണ്‍ട്രി കൗണ്‍സില്‍ എന്നായിരിക്കും ഈ സമിതി അറിയപ്പെടുക. ഇവര്‍ രാജ്യത്തെ സാഹചര്യങ്ങള്‍ പഠിച്ച് നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കാം എന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പരിഗണിച്ചായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്നും ട്രംപ്. അറിയിച്ചു.

ഏപ്രില്‍ 30 വരെയാണ് നിലവില്‍ അമേരിക്കയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് വൈറസ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. 5,00,879 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥീരീകരിച്ചിട്ടുള്ളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad