ഉത്തര്‍പ്രദേശില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; 17 പേര്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 17 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ 7 സ്ത്രീകളും ഉള്‍പ്പെടുന്നു. മൊറാദാബാദ് സൂപ്രണ്ടന്റ് ഓഫ് പൊലീസ് അമിത് കുമാര്‍ ആനന്ദാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് രണ്ട് പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായാണ് ഡോക്ടര്‍ ഉള്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം പ്രദേശത്ത് എത്തിയത്. ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റും നഴ്സുമാരും ആംബുലന്‍സില്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ കണ്ടതും ഒരു സംഘം കല്ലെറിയാന്‍ ആരംഭിച്ചു. ആക്രമണത്തില്‍ ഭയന്ന് ഇവര്‍ ആംബുലന്‍സില്‍ തന്നെ ഇരിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വാഹനത്തിനു നേരെയും സംഘം കല്ലുകള്‍ എറിഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍ക്കും, ഡോക്ടര്‍ക്കും, ഫാര്‍മസിസ്റ്റിനുമാണ് കല്ലേറില്‍ പരിക്കേറ്റത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad