ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിവന്ദ്യ പിതാവ് ആനന്ദ് സിംഗ് ബിസ്ത് അന്തരിച്ചു ...പ്രണാമം

ലഖ്നൗ: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ അച്ഛൻ ആനന്ദ് സിങ് ബിഷ്ത് തിങ്കളാഴ്ച രാവിലെ 10.44-നാണ് മരിക്കുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ആനന്ദ് സിങ് ബിഷ്തിന്റെ മൃതദേഹം ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗ്രാമത്തിലെത്തിക്കും. നാളെയാണ് സംസ്കാരചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. പിതാവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ആദിത്യനാഥ് കോവിഡ് 19-നെതിരെയുള്ള പോരാട്ടം നടക്കുന്നതിനാൽ തനിക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
ഒരു മീറ്റിങ്ങിനിടയിലാണ് പിതാവിന്റെ മരണവാർത്ത മുഖ്യമന്ത്രിയെ തേടിയെത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രിയങ്ക ഗാന്ധി വദ്ര, അഖിലേഷ് യാദവ്, അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവനിഷ് അവസ്തി തുടങ്ങി നിരവധി പേർ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. 14 മരണങ്ങൾ ഉൾപ്പെടെ 969 കൊറോണ വൈറസ് കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad