കൊറോണ ; സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് പത്ത് പേര്‍ക്കും, പാലക്കാട് എട്ട് പേര്‍ക്കും, ആലപ്പുഴയില്‍ മൂന്ന് പേര്‍ക്കും, കൊല്ലത്ത് നാല് പേര്‍ക്കും, കോഴിക്കോട് , എറണാകുളം എന്നീ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കണ്ണൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പത്ത് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഇന്ന് നാല്‍പ്പത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. . സംസ്ഥാനത്ത് ഇതുവരെ 1,004 പേക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 445 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 16 പേര്‍ക്കും, തമിഴ്‌നാട്ടില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയ മൂന്ന് പേരും, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക, തെലങ്കാല, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.വിദേശത്ത് നിന്നെത്തിയ ഒന്‍പത് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 1,07,832 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad