കൊറോണ കാലയളവിൽ 2152 വീടുകളിൽ നേരിട്ട് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു

Adv Prakash Babu

നമ്മളിൽ ഒരാൾ സാധാരണക്കാരന്റെ മനസ്സ് അറിഞ്ഞ നേതാവ് എന്ന വിശേഷണങ്ങൾ ചേരുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പ്രകാശ് ജി. കഴിഞ്ഞ പ്രളയത്തിന് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങി നമ്മളെ  ഞെട്ടിച്ചതാണ് ഇദ്ദേഹം.

ഇട്ട ഷർട്ട്‌ ചുളിയും എന്ന് പേടിച്ചു fb യിൽ ആശങ്ക പങ്ക് വെക്കുന്ന നേതാക്കളിൽ നിന്ന് വ്യത്യസ്തനാണ് ഇദ്ദേഹം. പ്രളയ രക്ഷാ പ്രവർത്തനത്തിൽ നിരവധി ബിജെപി നേതാക്കൾ ഉണ്ടായിരുന്നു എങ്കിലും. പ്രകാശ് ജി യുടെ ഇടപെടൽ ജന ശ്രദ്ധ പിടിച്ചു പറ്റി.

ചെളി പറ്റിയ വസ്ത്രവുമായി അദ്ദേഹം പ്രവർത്തകർക്ക് ഒപ്പം രക്ഷാ പ്രവർത്തനം നടത്തിയത് ജനം കണ്ടതാണ്. ഈ കൊറോണ കാലത്തും അദ്ദേഹം വെറുതെ ഇരുന്നില്ല. തുടർച്ചയായി 53 ദിവസം നമോ കിറ്റുകൾ വിതരണം ചെയ്യാൻ മുന്നിൽ നിന്നു.

2152 വീടുകളിൽ ബിജെപി യുടെ സഹായം എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു മാത്രമല്ല അതിൽ 1602 വീട്ടിൽ അദ്ദേഹം തന്നെ നേരിട്ട് ചെന്ന് കിറ്റുകൾ കൊടുത്തു . ബിജെപി യുടെ ജനറൽ സെക്രട്ടറി യാണ് ന്ന് ഓർക്കണം. താഴെകിടയിൽ ഉള്ള പ്രവർത്തകനെ പോലും അമ്പരപ്പിക്കുന്ന പ്രവർത്തനം ശൈലി യാണ് അദ്ദേഹത്തിന്.

ആർക്കും കൂടെ നിക്കാൻ തോന്നും ചേർന്നു പ്രവർത്തിക്കാൻ തോന്നും അത്രക്ക് സാധാരണക്കാരൻ ആണ് അദ്ദേഹം. എപ്പോൾ ഫോൺ വിളിച്ചാലും പോസറ്റീവ്  ആയി പ്രതികരിക്കുന്ന അദ്ദേഹം  ബിജെപി യുടെ വിജയ പ്രതീക്ഷയുള്ള നേതാവ് കൂടിയാണ്.

എന്നും കേരളം വൈകിയേ ആരെയും സ്വീകരിക്കു. അന്ന് പ്രകാശ് ജി യും അംഗീകരിക്കപ്പെടും. ബിജെപി യിൽ നിന്ന് ജയിച്ചു കേറുന്നവരുടെ കൂട്ടത്തിൽ പ്രകാശ് ജി യും ഉണ്ടാകും..

പ്രകാശ് ബാബു ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ;

ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച് തുടർച്ചയായി 53 ദിവസം FeedTheNeedy എന്ന സന്ദേശത്തിലൂന്നി കോഴിക്കോട് കോർപ്പറേഷൻ, കുന്ദമംഗലം പരിധിയിൽ നമോ കിറ്റുകൾ ദുരിതമനുഭവിക്കുന്ന വീടുകളിൽ ഞങ്ങൾ എത്തിച്ചിരുന്നു. ഈ കാലയളവിൽ ഞങ്ങളുടെ കൂട്ടായ്മക്ക് 2152 വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കാൻ സാധിച്ചു.1602 വീട്ടിൽ എനിക്ക് നേരിട്ട് എത്താൻ സാധിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു. നിലവിൽ ലോക്ക് ഡൗൺ ഇളവുകൾ ഉള്ളത് കൊണ്ട് ഭൂരിപക്ഷം പേർക്കും ജോലിക്കു പോകാൻ സാഹചര്യം നിലനിൽക്കുന്നതുകൊണ്ട് താൽക്കാലികമായി ഞങ്ങൾ തുടർച്ചയായുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം 53 ദിവസത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും സമൂഹത്തോടൊപ്പം അതിജീവനത്തിന് മുന്നിലുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുതരുന്നു..

Post a Comment

0 Comments

Top Post Ad

Below Post Ad