അടുത്ത ദിവസം ക്യാമറ വച്ചപ്പോൾ അറബി രണ്ടു തേങ്ങയുമായി വന്നു... അന്ന് മുതൽ ഗണപതിക്ക് രണ്ടു തേങ്ങ ഉടച്ചു...! അലി അക്ബർ എഴുതുന്നു

സീൻ 12
ഗൾഫ് യാത്ര കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞേ ഉള്ളൂ ഒരു വിളി വരുന്നു.. ജ്യേഷ്ഠന്റെ മകൻ അയ്യുബ് ആണ്. കടവ് റിസോർട്ടിൽ എത്തണം.. ഞാനവിടെ എത്തിയപ്പോൾ കുറച്ചു അറബികൾ അവർക്ക് കോഴിക്കോട് വച്ചു ഒരു അന്ന് സൗദിയിൽ വച്ചു അക്ബർ കക്കട്ടിൽ സൗദി പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കേണ്ടതായിരുന്നു...! അലി അക്ബർ എഴുതുന്നുഅറബിക് സീരിയൽ ചെയ്യണം.... kuwait ടെലിവിഷന് വേണ്ടിയാണ്... അതിന് സഹായിക്കണം കൃത്യമായി ഒരു ബഡ്ജറ്റ് കൊടുക്കണം.. നോമ്പ് മാസത്തിൽ ഓരോ ദിവസവും ഒരു മണിക്കൂർ വീതം കാണിക്കാനുള്ളതാണ്... കുറെ ഭാഗം ഗൾഫ് നാടുകളിൽ വച്ചു ഷൂട്ട് ചെയ്തു കഴിഞ്ഞു.. ഞാൻ പറഞ്ഞു ഇന്ത്യയിൽ വച്ചു ഷൂട്ട്‌ ചെയ്യണമെങ്കിൽ ബ്രോഡ്‌കാസ്റ്റിംഗ്‌ മിനിസ്ട്രിയുടെ അനുവാദം വേണം... അതിനു സ്ക്രിപ്റ്റ് ആദ്യം എത്തിക്കണം അത് english ഭാഷയിൽ തർജ്ജമ ചെയ്തിട്ട് വേണം പെർമിഷന് അപ്ലൈ ചെയ്യാൻ... ആ സമയം ബഡ്‌ജറ്റ്‌ അയക്കാം.. സംഭവം എന്താണെന്നറിയാതെ ബഡ്ജറ്റ് പറയാൻ പറ്റില്ലല്ലോ.... അവരതിന് മാറാട് വെല്ലുവിളിയും ചൂണ്ടുപലകയും! കുമ്മനം രാജശേഖരൻസമ്മതിച്ചു.. light എഞ്ചിനീയർ അവരുടെ കൂടെ ഉണ്ടായിരുന്നു.ഒരു ഈജിപ്ത്യൻ  അയാളോട് ഏതൊക്ക light വേണം എന്ന് ചോദിച്ചു.. അയാൾ അറബിയിൽ ഏതൊക്ക light ഇവിടെ കിട്ടും എന്നായി ഞാൻ പറഞ്ഞു 4 Kv HMI.. അയാൾ 4എന്ന് ആംഗ്യം കാട്ടി, 2kv HMI വീണ്ടും 4, അങ്ങിനെ ആംഗ്യം കാട്ടി വന്നപ്പോൾ തമിഴ് പടം സെറ്റപ്പ് light ആയി... കുവൈറ്റ്‌ കാരല്ലേ ഹോളിവുഡ് സെറ്റപ്പാവും എന്ന് ഞാനും കരുതി. ഡിസ്കഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഞാൻ അയ്യൂബിനോട് ചോദിച്ചു എവിടുന്ന് കിട്ടി ഇവരെ... അപ്പോഴാണ് അയ്യൂബ് കഥ പറയുന്നത് അയൂബും ഭാര്യ സബ്രീനയും  നാട്ടിൽ വന്നിട്ട് കുറച്ചു ദിവസമായി.( അയൂബിന്റ ഭാര്യ അറബിയാണ്.അവർ വയനാട്ടിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ അടുത്ത ടേബിളിൽ ഇവർ ഇരിപ്പുണ്ടായിരുന്നു, അയൂബിന്റെ ഭാര്യക്ക്  ഇവരിലൊരാളെ കണ്ടപ്പോൾ സംശയം, അത് കുവൈറ്റ് നടൻ ഹുസൈൻ അൽ മൻസൂർ അല്ലേ...
അവർ സംശയം തീർത്തു അതേ.... കുവൈറ്റിലെ മമ്മൂട്ടി... മൻസൂർ 
അങ്ങിനെ അവർ സംസാരിച്ചപ്പോൾ  അറബി സീരിയൽ ഷൂട്ടിങ്ങിന്, ഏതോ കൊച്ചിക്കാരൻ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു കുറെ കാശും വാങ്ങി ഇവരെ പെരുവഴീലാക്കിയതാണത്രെ..  അയൂബിന് മനസ്സിലായിപാവങ്ങൾ പെട്ടതാണെന്ന് ... 
അയൂബ് അവരോട് പറഞ്ഞു എന്റെ പിതാവിന്റെ അനുജൻ സംവിധായകനാണ് അയാൾ സഹായിക്കും... അങ്ങിനെയാണ് എന്റെ അടുക്കൽ എത്തുന്നത് ... ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ കുവൈറ്റിൽ വച്ചു ഇക്കാര്യം പറഞ്ഞു എന്റെ പക്കൽ നിന്ന് റേറ്റ് ചോദിച്ചു നാളെ വരാം എന്ന് പറഞ്ഞു പോയ ഒരാളെപറ്റി അവരുടെ ആൾക്കാർ ആവും അവരെ ചതിച്ചത്... 
അയ്യുബ് തന്നെ എനിക്കൊരു ദ്യുഭാഷിയെ ഏർപ്പെടുത്തി... 
സ്ക്രിപ്റ്റ് വന്നു സ്വാതന്ത്ര്യതിന് മുൻപുള്ള കാലഘട്ടമാണ് സബ്ജെക്ട്, പഴയ കാർ, പ്രോപ്പർട്ടി എല്ലാം വേണം... സ്ക്രിപ്റ്റ്  I&B വകുപ്പിനയച്ചു, ഇതിനിടയിൽ കുവൈറ്റിൽ ലൈറ്റിംഗ് ബോയ്സ്ന് കൊടുക്കുന്ന റേറ്റ് ഞാൻ തിരക്കി, അത് നമ്മുടെ ഇരട്ടി വരും അത്രയും കോട്ട് ചെയ്തു, ഭക്ഷണം അവർക്ക് വൈകിട്ട് ചുട്ട കോഴിയും റൊട്ടിയും ഒക്കെ.. അതിനനുസരിച്ചു നമ്മുടെ ആൾക്കാർക്കും കൊടുക്കണമല്ലോ, വാർക്കേഴ്സിനിടയിൽ വ്യത്യാസം വന്നാൽ അത് നമ്മുടെ അഭിമാനത്തെ ബാധിക്കും.. 
ഒടുവിൽ അവരെത്തി ജിസിസി യിലെയും, സൗദിയിലെയുമെല്ലാം സൂപ്പർ സ്റ്റാറുകൾ,നടികൾ  അവർക്കൊപ്പം നമ്മുടെ സീരിയലിലെ താരങ്ങൾ, മേക്കപ്പ് പട്ടണം റഷീദ്, വലിയ ഒരു സിനിമാ സെറ്റപ്പ്, ഇംഗ്ളീഷ് അറിയുന്നവർ ഒന്നു  രണ്ടുപേർ മാത്രമേ അറബികളിലുള്ളു, ധ്യുഭാഷികൾ  തസ്‌നീം...അഷ്‌റഫ്‌...  അവരുടെ അസിസ്റ്റന്റ് ഡയറക്ടർ, ലൈറ്റ് എൻജിനീയർ എന്നിവർ ഈജിപ്ത് കാരാണ്(മിസ്‌റികൾ ) സംസാരിക്കുന്നത് കേട്ടാൽ അവരാണ് സിനിമ കണ്ടുപിടിച്ചതെന്ന് തോന്നും.. ഒന്നും അറിയില്ല, യൂണിറ്റിലെ ലൈറ്റുകൾ ഇറക്കിയപ്പോൾ അതൊക്കെ എന്താണെന്ന് പോലും എൻജിനീയർ പഹയനറിയില്ലാ 4 KV (4000കിലോ watts ) ഓൺ ചെയ്തു നേരെ നടന്മാരുടെ മുഖത്തേക്കടിച്ചു.. കരിഞ്ഞു പോയില്ല എന്നേയുള്ളു... ഒടുവിൽ ഞാൻ ഡിറക്ടറോട് ചോദിച്ചു ആദ്ദേഹം സമ്മതിച്ചു ഇത്തരം വലിയ ലൈറ്റുകളൊന്നും ഉപയോഗിച്ചു ശീലമില്ല... ഞാൻ പറഞ്ഞു എന്റെ ടെക്‌നിഷ്യൻ ലൈറ്റ് അപ്പ് ചെയ്തു തരും... അദ്ദേഹം പറഞ്ഞു ഞങ്ങളുടെ എൻജിനീയറുടെ അഭിമാനം തകരുന്ന രീതിയിൽ ചെയ്യരുത്... സഹായിക്കണം.. അതാണ്‌ അറബികൾ... അവരിൽ പെട്ട ഒരാളുടെ അഭിമാനം സംരക്ഷിച്ചു കൊണ്ടേ അവർ പെരുമാറൂ... പ്രത്യേകിച്ചും അന്യരാജ്യത്ത്... നമ്മളാണെങ്കിലോ ഇപ്പോൾ തന്നെ നോക്കൂ  കുവൈത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്രയുടെ പോസ്റ്റിട്ടതിന് ഇന്ത്യാക്കാർ  ഇന്ത്യാക്കാരനെ വളഞ്ഞിട്ട് തല്ലിയത്.. 
അവർക്ക് രാജ്യമല്ല വലുത് മതമാണ് വലുത്... കുറെ മതഭ്രാന്തന്മാർ നമ്മുടെ രാജ്യത്തെ ശിഥിലമാക്കാൻ നടക്കുന്നു... ഇതേപോലെ മറ്റൊരു അനുഭവം കൂടി അറബി ഷൂട്ടിങ്ങിനിടയിൽ ഉണ്ടായി ഡയറക്ടർ എന്നോട് പറഞ്ഞു വലിയൊരു വീട് വേണം കുറെ കപ്പലുകൾ സ്വന്തമായുള്ള ഒരാളുടെ വീടാണ് കഥയിൽ.  ഞാൻ കോഴിക്കോട്ടെ ഒരു ഗൾഫുകാരന്റെ വീട് കാട്ടികൊടുത്തു വീടെല്ലാം കണ്ടിട്ട്  നടൻ ഹുസ്സയിൻ പറഞ്ഞു ഈ വീട് പറ്റില്ല, 
ഇതിനേക്കാൾ വലിയ വീട് കിട്ടാൻ വഴിയില്ലെന്ന് ഞാൻ  പറഞ്ഞപ്പോ അത് തന്നെയാണ് പ്രശ്നമെന്ന് ഹുസൈൻ,.. 
ഈ വീടിന്റെ അത്രയും വരില്ല കുവൈറ്റ്‌ രാജാവിന്റെ കൊട്ടാരം.... അതുകൊണ്ടാണ് ഇത് വേണ്ടാ എന്ന് പറഞ്ഞത് .  . 
അതാണ്‌ രാജ്യസ്നേഹം.... സീരിയലിൽ പോലും തങ്ങളുടെ രാജ്യത്തിന് ഇടിവ് വരുന്ന ദൃശ്യം ഉണ്ടാവാൻ പാടില്ല... 
ഇനി മതത്തിന്റെ കാര്യം പറയാം ക്യാമറ വച്ചാൽ തേങ്ങ ഉഴിഞ്ഞു ഉടയ്ക്കുന്നത്  ഞാനടക്കമുള്ള  സിനിമാക്കാരുടെ ശീലമാണെന്ന് അറിയാമല്ലോ, ഈ വർക്കിലും അത് തുടർന്നു ഇടയ്ക്ക് യൂണിറ്റിലെ ഒരു സ്റ്റാഫ് പോയി മറ്റൊരാൾ വന്നു. ഗൾഫിൽ ജോലി ചെയ്ത് അറബിയറിയാവുന്ന ഒരു മുസല്മാനായിരുന്നു അയാൾ... ഈ തേങ്ങ ഉടയ്ക്കൽ കാഫിറുകളുടെ ആചാരം ആണെന്ന് അറബികളെ അയാൾ ബോധ്യപ്പെടുത്തി, അടുത്ത ദിവസം തേങ്ങ ഉടയ്ക്കാനായ് കലാസഹായി വന്നപ്പോൾ അറബി പറഞ്ഞു വേണ്ടാ.... 
വേണ്ടെങ്കിൽ വേണ്ടാ മെസ്സിലേക്ക് കൊടുക്കാൻ ഞാൻ പറഞ്ഞു... അന്ന് ലൈറ്റ് അപ്പ് കഴിഞ്ഞു ക്യാമറയ്ക്കു മുൻപിൽ ആർട്ടിസ്റ്റ് എത്തി ഡയരക്ടർ പറഞ്ഞു standby ക്യാമറ സ്റ്റാർട്ട്... ക്യാമറ റൺ ആയില്ല ഓഫായി... പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ക്യാമറ ഓണായില്ല ഒരു എക്സ്ട്രാ ക്യാമറ ഉണ്ടായിരുന്നു അത് കൊണ്ടുവന്നു അതും തഥൈവ.. അന്ന് ഷൂട്ടിങ് നടന്നില്ല.. ഡിജിറ്റൽ ബീറ്റാ ക്യാമറ ആണ്, ഞാൻ തിരുവനന്തപുരം ദൂരദർശനിലെ ഒരെഞ്ചിനീയറെ വിളിച്ചു കാറിൽ പുറപ്പെടാൻ പറഞ്ഞു രാത്രിയിൽ എത്തി സർവീസ് ചെയ്തു. അടുത്ത ദിവസം ക്യാമറ വച്ചപ്പോൾ അറബി രണ്ടു തേങ്ങയുമായി വന്നു... അന്ന് മുതൽ ഗണപതിക്ക് രണ്ടു തേങ്ങ ഉടച്ചു... 

അന്ന് രാത്രി അറബി എന്നേ വിളിപ്പിച്ചു ഒരു കാര്യം പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് നിങ്ങളുടെ ശത്രു, തേങ്ങയുടയ്ക്കുന്ന കാര്യം മാത്രമല്ല അവരോട് പറഞ്ഞത് അവർ തരുന്ന പണം പണിക്കാർക്ക് കൊടുക്കുന്നില്ല എന്നും പറഞ്ഞിരുന്നു, അവർ എന്റെ ബഡ്‌ജറ്റ്‌ എടുത്തു നോക്കി കൃത്യമായ തുകയാണ് കൊടുക്കുന്നത് എന്ന് മനസ്സിലാക്കിയിരുന്നു. 
യഥാർത്ഥത്തിൽ കേരളത്തിൽ അന്നുണ്ടായിരുന്ന ബത്തയുടെ ഇരട്ടിയാണ് കൊടുത്തിരുന്നത്... അത്രയും കൊടുക്കുമ്പോൾ അതിന്റ ഇരട്ടി ഞാൻ വാങ്ങിക്കുന്നുണ്ടാവുമെന്ന് അവർ കരുതി, സത്യത്തിൽ എന്റെ സർവീസ് ചാർജ്ജ് പ്രത്യേകമായിരുന്നു, മറ്റു തുകകൾ ഓരോ ഡിപ്പാർട്മെന്റിനും വേറെ ആയിരുന്നു അത് അതാതു ദിവസം കൊടുത്തു രസീത് വാങ്ങിച്ചു നൽകും അതായിരുന്നു പതിവ്, ടെക്നിഷ്യൻസിനൊക്കെ സിനിമാ പ്രതിഫലം ഉണ്ടായിരുന്നു.. ഏതായാലും യൂണിറ്റിലെ പാര തിരിച്ചറിഞ്ഞു അന്ന് തന്നെ അടുത്ത ദിവസത്തേക്ക് മറ്റൊരു യുണിറ്റ് ഏർപ്പാടാക്കി.. അടുത്ത രാത്രിയിൽ ആദ്യ യുണിറ്റ് കണക്കു തീർത്ത് പറഞ്ഞു വിട്ടു... ഒരു ഗുണം കൂടി കിട്ടി ആവശ്യമില്ലാത്ത laight കളും പോയി കിട്ടി..ഇന്ത്യാക്കാർ ഇന്ത്യാക്കാരന് പാരപണിയുമ്പോൾ രാജ്യമാണ് മോശമാവുന്നത്... ഇത് ഞാൻ എല്ലാവരെയും ബോധ്യപ്പെടുത്തി ഷൂട്ടിങ് തുടർന്നു... 
30 അറബികളെ മേയ്ക്കുക എന്നത് 30 ആനകളെ മേയ്ക്കുന്നതിന് തുല്യമാണ്, ഒന്നും പറഞ്ഞാൽ കേൾക്കില്ല എല്ലാം കല്ലി വല്ലി... കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ മലയാളത്തിൽ പറഞ്ഞാലും അവർ അറബിയിൽ പറഞ്ഞാലും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലായി തുടങ്ങി... മഴക്കാലമായിരുന്നു നിലമ്പുർ പുഴ കുത്തിയൊഴുകുന്ന സമയം, പറഞ്ഞത് കേൾക്കാതെ രണ്ടറബി പെണ്ണുങ്ങൾ പുഴയിൽ ചാടി. കഷ്ടിച്ച് മരണത്തിനു മുന്നിൽ നിന്നും നാട്ടുകാരാണ് രക്ഷിച്ചത്. സ്വന്തം നാട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യം അറബി നടികൾ ഇന്ത്യയിൽ ആസ്വദിച്ചു തീർക്കുകയായിരുന്നു. ബനിയനും ഷോട്സുമിട്ട് പുറത്തിറങ്ങി നടക്കാൻ തുടങ്ങി.. കയ്യിൽ എപ്പോഴും സിഗരറ്റ്... ഒരുവിധം ഇവുടുത്തെ പരിമിതി അവരെ ബോദ്യപ്പെടുത്തി വലിയ പ്രശ്നം ഇല്ലാതെ മുൻപോട്ടു പോയി... ഒരുപാട് ഡ്രെസ്സും പഴയ കാല വസ്തുക്കളും ഷൂട്ടിങ്ങിനായി വാങ്ങി കൂട്ടിയിരുന്നു.. 
ഒരുദിവസം രാത്രി ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ നമ്മുടെ ലൈറ്റിംഗ് എൻജിനീയർക്ക് ഒരു തല ചുറ്റൽ, ഞാൻ ചോദിച്ചപ്പോൾ.. പഴയ പല്ലവി,  കല്ലി വല്ലി... അപ്പോഴാണ് അയാളുടെ കയ്യിൽ നിന്നും ചോര വരുന്നത് ശ്രദ്ധിച്ചത്.. ഞാൻ നോക്കിയപ്പോ ഒറ്റയടിക്ക് മനസ്സിലായി മൂർഖന്റെ കടിയാണെന്നു.. പൊക്കിയെടുത്തു ഹോസ്പിറ്റലിലേക്ക് ഭാഗ്യം വിഷം കാര്യമായി ഏറ്റുരുന്നില്ല.. അതിനാൽ രക്ഷപെട്ടു... 
പറയാനൊരുപാട് കഥകൾ ബാക്കിയിട്ട് അതൊന്നു ചുരുക്കുകയാണ്... 46 ദിവസം കൊണ്ട് ഷൂട്ടിങ് തീർത്തു പായ്‌ക്കപ്പ് പാർട്ടി ഗംഭീരം... കടവിന്റെയും അറബികളുടെയും വക... 46 ദിവസം കൊണ്ട് ഒരു കുടുംബമായി ഞങ്ങൾ മാറിയിരുന്നു... വന്നവർ ചില്ലറക്കാരായിരുന്നില്ല അറബ് നാട്ടിലെ വൻ നടീ നടന്മാരായിരുന്നു... അവർ ലണ്ടനിൽ 25 ലക്ഷം രൂപ മുടക്കി ചെയ്യാനിരുന്ന കുറച്ചു ഗ്രാഫിക്സ് പണികൾ എന്റെ സ്റ്റുഡിയോയിൽ ഞാൻ 4 ലക്ഷം രൂപയ്ക്ക് തീർത്തു കൊടുത്തു.. എല്ലാം സെറ്റിൽ ചെയ്ത് എനിക്ക് തരാനുള്ള ക പണം അയ്യൂബിനെ ഏൽപ്പിക്കാമെന്ന് പറഞ്ഞു, ഒരു ഷാംപൈൻ എനിക്ക് തന്നു അവർ എയർപോർട്ടിലേക്ക് പോയി.. കുറച്ചു കഴിഞ്ഞപ്പോൾ അഷ്‌റഫ്‌ വിളിച്ചു പറഞ്ഞു സാറെ ഇവർക്ക് കയറി പോകണമെങ്കിൽ 5ലക്ഷം രൂപ കൂടി എയർ പോർട്ടിൽ അടയ്ക്കണം.. ഷൂട്ടിങ് പ്രോപ്പർട്ടികൾക്ക് അത്രയും ഭാരം ഉണ്ടായിരുന്നു, ബാക്കി ഗൾഫിൽ ഷൂട്ടിങ് ഉള്ളത് കാരണം അതവർക്ക് കൊണ്ടുപോയെ ഒക്കൂ... ഒന്നും ആലോചിച്ചില്ല പണവുമായി ഭാര്യ എയർപോർട്ടിലേക്ക് കുതിച്ചു അവരെ യാത്രയാക്കി ഒരിന്ത്യക്കാരനിൽ നിന്നും അവർ അത് പ്രതീക്ഷിച്ചിരുന്നില്ല... ഇപ്പോൾ ഒരു വലിയ തുക അവർ എനിക്ക് തരാനുണ്ട്... പക്ഷെ അവർ ചെന്നയുടനെ തരാനുള്ള പണത്തിനു എനിക്കൊരു എഗ്രിമെന്റ് അയച്ചു തന്നു ശേഷം ഉടനെ കുവൈത്തിലേക്ക് ക്ഷണിക്കാമെന്നും അറിയിച്ചു... ആ സീരിയൽ അറബ് ലോകത്ത് വലിയ ഹിറ്റായിരുന്നു... കേരളത്തിന്റെ മലയും കുന്നും പുഴയും... നമ്മുടെ ടെക്നോളജിയും അവിടത്തെ പ്രേക്ഷകർ അത്ഭുതത്തോടെ കണ്ടു.... 
തുടരും...

Post a Comment

0 Comments

Top Post Ad

Below Post Ad