കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. മാടായി സ്വദേശി റിബിന്‍ ബാബു (18) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.

ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയില്‍ നിന്നും എത്തിയ റിബിനെ മാടായി പഞ്ചായത്തിലെ നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരുന്നത്. നിരീക്ഷണത്തിലിരിക്കെ ഇന്നലെ പനിയും ശര്‍ദ്ധിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിബിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ റിബിന്റെ സ്രവങ്ങളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. റിബിന്റെ സ്രവങ്ങള്‍ വീണ്ടും പരിശോധനയക്ക് അയക്കുമെന്നാണ് വിവരം. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും സംസ്‌കാരം.

Post a Comment

0 Comments

Top Post Ad

Below Post Ad