ഡാം തുറന്നത് ഇത്തവണയും വീട്ടില്‍ വെള്ളം കയറാന്‍ കാരണമായി : നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി

തിരുവനന്തപുരം:കഴിഞ്ഞ ദിവസത്തെ കനത്തമഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ കുണ്ടമണ്‍കടവിലെ വീട്ടില്‍ നിന്നും ഇത്തവണയും ബന്ധുവീട്ടിലേക്ക് മാറി. കരമനയാറ്റില്‍ വെള്ളം പൊങ്ങിയതോടെയാണ് കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളില്‍ വെള്ളം കയറിയത്.

വെള്ളം കയറാന്‍ തുടങ്ങിയതോടെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ആളുകളെ റബ്ബര്‍ബോട്ടില്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയത്. ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് മല്ലികാ സുകുമാരന്‍ മാറിയത്. കേരളം മഹാ പ്രളയത്തില്‍ മുങ്ങിയ 2018- ലും ഈ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതിന് പിന്നാലെ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉള്‍പ്പെടെ ഇന്നലെ തുറന്നിരുന്നു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് പലതവണ ആവശ്യപ്പെട്ടതാണ്. മന്ത്രിയ്ക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പരാതി നല്കിയിരുന്നു. മൂന്നുവര്‍ഷമായി ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad