" കാസർകോട് ഇന്നലെ , ഇന്ന് , നാളെ " ബിജെപി ക്യാമ്പയിൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

കാസർകോട്: ജില്ലാ രൂപീകരണ വാർഷിക ദിനത്തോടനുബന്ധിച്ചു ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിർവഹിക്കും. 'കാസർകോട് ജില്ല ഇന്നലെ,ഇന്ന്, നാളെ' എന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ആണ് ജില്ലാ പിറവി ദിനമായ നാളെ രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസ് വഴി കെ.സുരേന്ദ്രൻ നിർവഹിക്കുക.

ജില്ലയുടെ കാർഷിക,വ്യവസായിക,വാണിജ്യ,ആരോഗ്യ,വിദ്യാഭ്യാസ, പശ്ചാത്തല സൗകര്യ മേഖലകളിലെ പിന്നോക്കാവസ്ഥ യും പരിഹാര നിർദ്ദേശങ്ങളും അതാത് മേഖലകളിലെ പ്രമുഖരുമായി ചർച്ച ചെയ്തു ക്രിയാത്മക റിപ്പോർട്ടുകൾ ,പത്രമാധ്യമങ്ങൾ വഴിയും, സോഷ്യൽ മീഡിയ വഴിയും പ്രസിദ്ധപ്പെടുത്തും .

അതോടൊപ്പം ജില്ലയിലെ കലാകായിക സാംസ്ക്കാരിക മുൾപ്പെടെ  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പരിചയപ്പെടുത്തുകയും ,ആദരിക്കുകയും ചെയ്യും. ജില്ലയുടെ തനത് കലാരൂപങ്ങളുടെ ചരിത്ര പശ്ചാത്തല മുൾപ്പെടെയുള്ള കാര്യങ്ങൾ പുതു തലമുറക്ക്‌ പരിചയപ്പെടുത്തി  ക്കൊണ്ടുള്ള  പരിപാടികളും ക്യാമ്പയിനിന്റെ ഭാഗമായി ഉണ്ടാകും.സഹകരണ മേഖലയുടെയും,വനിതാ ശാക്തീകരണ പരിപാടികളുടെയും ഉൾപ്പെടെ പ്രത്യേകം ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നു. സപ്ത ഭാഷാ സംഗമഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസർകോട്ടെ വ്യത്യസ്ഥ ജനവിഭാഗങ്ങളെ ക്കുറിച്ചും അറിവ് പകരുന്ന വിവരങ്ങൾ പങ്കു വെക്കും.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടാവും പരിപാടികൾ സംഘടിപ്പിക്കുക. പരിപാടിക്ക് തുടക്കം കുറിക്കുന്ന തിന്റെ ഭാഗമായി നാളെ രണ്ട് ലക്ഷം മാസ്കുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിർവഹിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad