കെട്ടിപ്പിടിക്കാതെ ഏവർക്കും ഈദ് മുബാറക് . അകന്നുകൊണ്ട് അടുക്കാം.. അലിഅക്ബർ

ഈ പെരുന്നാളിന് എല്ലാവർക്കും മധുരം കുറയും, കാരണം ലോകം ഭയപ്പാടിലാണ് എന്നത് തന്നെ... 
ശ്രീ പിണറായി വിജയൻ അനുവദിച്ചു തന്ന ഇളവ് ഒരു യഥാർത്ഥ മുസൽമാനും സ്വീകരിക്കാൻ പാടില്ല എന്നതാണ് എന്റെ പക്ഷം.
വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല കടകൾ തുറന്നത് തുറന്നു കിടക്കട്ടെ, 
എന്തുകൊണ്ട് ഇങ്ങിനെ പറയുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും... എനിക്കതിനു വ്യക്തമായ ഉത്തരമുണ്ട്. 
തൃശൂർ പൂരത്തിന് ചടങ്ങിന് ഒരാനയെ ചോദിച്ചപ്പോൾ അനുവദിക്കാത്ത ഭരണകൂടമാണ് നമ്മുടേത്,വിവാഹത്തിനോ മരണത്തിനോ കൂടാവുന്ന അത്രയും പേരെ പോലും ആ ചടങ്ങിന് അനുവദിച്ചിട്ടില്ല... 
അവിടെയില്ലാത്ത ഇളവ് എന്തിനാണ് എന്റെ സമൂഹത്തിന് അനുവദിക്കുന്നത്...? 
ഒരു ജനതയ്ക്ക് ഒരു നിയമം, അതിൽ യാതൊരു വിധ ആനുകൂല്യവും ആർക്കും വേണ്ട... ഭരണകൂടത്തിന്റെ ചെയ്തികൾ ജനം കാണുന്നു എന്ന സാമാന്യ ബോധമെങ്കിലും ഭരണാധികാരിക്ക് ഉണ്ടാവണം... 
നിങ്ങളാണ് വർഗ്ഗങ്ങളെ വേർതിരിക്കുന്നതും സ്പർദ്ധ വളർത്തുന്നതും... 
ഇന്ന് ബന്ധു സന്ദർശന  ഇളവുകൾക്ക് ,
ആഘോഷ ഷോപ്പിങ് ഇളവുകൾക്ക്,നമ്മുടെ രാജ്യം പാകമായിട്ടില്ല.നമുക്ക് വീട്ടിലിരുന്നു പ്രാർത്ഥിക്കാം, നല്ല ആഹാരമുണ്ടാക്കി കുടുംബത്തോടൊപ്പം കഴിക്കയും അയല്പക്കങ്ങളിൽ കൊടുക്കയും ചെയ്യാം.... ഇളവ് നൽകുന്നവരുടെ വളഞ്ഞ ഉദ്ദേശങ്ങളെ മനസ്സിലാക്കാം... 
കെട്ടിപ്പിടിക്കാതെ ഏവർക്കും  ഈദ് മുബാറക് . 
അകന്നുകൊണ്ട് അടുക്കാം.. 
അലിഅക്ബർ
Tags

Post a Comment

0 Comments

Top Post Ad

Below Post Ad