ബഹിരാകാശ വിക്ഷേപണത്തിന് സാക്ഷിയാവാന്‍ ട്രംപ് ഫ്‌ളോറിഡയിലേക്ക്

വാഷിംഗ്ടണ്‍; ബഹിരാകാശ യാത്രികരെ ബഹിരാകാശത്തെ ത്തിക്കുന്ന നാസയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം സഹിക്കാന്‍ ട്രംപ് ഫ്‌ളോറിഡയിലേക്ക്. ഈ മാസം 27 നാണ് ട്രംപ് ഫ്‌ളോറിഡ സന്ദര്‍ശിക്കുക. 9 വര്‍ഷത്തിന് ശേഷമാണ് ട്രംപ് ഇവിടം സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന സ്‌പേസ് എക്‌സ് പേടകത്തില്‍ ബുധനാഴ്ചയാണ് നാസ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്. കൊറോണ മഹാമാരിക്കിടയിലും ചരിത്രവിക്ഷേപണത്തിന് സാക്ഷിയാവാനാണ് ട്രംപ് ഫ്‌ളോറിഡയിലേക്ക് പോകുന്നത്.

കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് സ്‌പേസ് എക്‌സ് അതിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റും ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകവും ഭ്രമണപഥത്തിലെത്തിക്കാന്‍ ഒരുങ്ങുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad