രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 137 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,25,101 ആയി ഉയര്‍ന്നു. 137 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 3,720 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
51,784 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വസകരമാകുകയാണ്.


രാജ്യത്ത് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 44, 582 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണ നിരക്ക് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. 1517 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും അധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംസ്ഥാനം തമിഴ്‌നാടാണ്. 14,753 പോസിറ്റീവ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 13,268 പേര്‍ക്കും ഡല്‍ഹിയില്‍ 12,319 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad