വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്. കേന്ദ്ര നിർദ്ദേശം പാലിക്കണം, കെ സുരേന്ദ്രൻ

ഫേസ്ബുക്ക് പോസ്റ്റ്

എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും. കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികൾ എങ്ങനെ സ്ക്കൂളുകളിൽ എത്തുമെന്ന് സർക്കാർ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകൾ ഹോം ക്വോറന്റൈനിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ അത്തരം വീടുകളിൽ നിന്നു പോലും കുട്ടികൾ പരീക്ഷയ്ക്കെത്തും. സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങളൊരുക്കിയും പരീക്ഷ നടത്താൻ ഒട്ടേറെ പരിമിതികളുണ്ട്. പിണറായി വിജയൻ ദുരഭിമാനം വെടിയണം.  വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്. ഇക്കാര്യത്തിൽ കേന്ദ്ര നിർദ്ദേശം പാലിക്കണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad