മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ചക്ക


എസ് . ഡി . വേണുകുമാർ
ആലപ്പുഴ -
ലാപ്ടോപ്പോ മൊബൈൽ ഫോണാ അതിവേഗം ചാർജ് ചെയ്യണമെങ്കിൽ അതിനും വേണം ഇനി ചക്ക . മൊത്തം വേണ്ട , ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞിൽ മാത്രം മതി പവർബാങ്ക് ഉണ്ടാക്കാൻ . ഓസ്ട്രേലിയയി ലെ സിഡി സർവകലാശാല യിൽ സ്കൂൾ ഓഫ് കെമിക്കൽ ആൻഡ് ബയോമാളിക്കുലർ എൻജിനിയറിങ്ങിലെ അസാ സിയേറ്റ് പ്രൊഫസർ വിൻസ ൻറ് ഗോമസ് നടത്തിയ ഗവ ഷണത്തിലാണ് ചക്കയുടെ ഈ സാധ്യത വെളിപ്പെട്ടിരിക്കുന്നത് . ചക്കയ്ക്കുപുറമേ ദുരിയാൻ പഴത്തിൻറ കൂഞ്ഞും ഇതിനായി ഉപയോഗിക്കാമെന്നും പഠനം പറയുന്നു . ചക്കയുടെ കൂട്ടത്തിൽ അടക്കമുള്ള മാംസളഭാഗം ഈർപ്പം നീക്കം ചെയ്ത് കാർബൺ എയ്താജെൽ ആക്കി ഉണ്ടാക്കുന്ന ഇലക്ട്രോഡുകൾ സൂപ്പർ കപ്പാസിറ്ററുകൾ ആണെന്നാണ് കണ്ടെത്തൽ . ചക്കക്കൂഞ്ഞിനെ ഓട്ടോക്ലേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ ( അതിശീത പ്രയോഗത്തിലൂടെ ഈർപ്പര ഹിതമാക്കുന്ന വിദ്യ ) ചെയ്തുകഴിയുമ്പോൾ കാർബൺ എയ്റോ ജെൽ കിട്ടും . ഇത് ഇലക്ട്രോഡുകളാക്കി അതിൽ വൈദ്യുതി സംഭരിക്കുന്നു.

 സാധാരണ ബാറ്ററികളിൽ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഇതിൽ അതി വേഗം സംഭരിക്കാമെന്ന് ഗവേ ഷകൻ പറയുന്നു.

 അതിവേഗ ചാർജ് കൈമാറ്റവും ഈ കപ്പാസിറ്ററുകൾ പ്രകടിപ്പിക്കുന്നു . ഇത് മൊബൈൽ ഫോൺ , ലാപ്ടോപ് തുടങ്ങി യവ വേഗത്തിൽ ചാർജ്ചെയ്യാൻ സഹായിക്കും .
 ജൈവ അവശിഷ്ടങ്ങളിൽ നിന്ന് ലളിതവും രാസമുക്ത വുമായ ഹരിതമാർഗങ്ങളിലൂടെ വികസിപ്പിക്കുന്ന ഈ കാർ ബൺ എയറോജെൽ കപ്പാ സിറ്റർ പരിസ്ഥിതി സൗഹൃദവുമാണ് . ശേഷി കൂടുതലും നിർമാണച്ചെലവ് കുറവുമെന്നാണ് ഗവേഷകൻ അവകാശപ്പെടുന്നത്.കേരളത്തിലെ ചക്ക സംസ്കരണശാലകളിൽ ജൈവ അവശിഷ്ടം ടൺ കണക്കിനു ലഭ്യമാണ് .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad