മോദി വിജയഗാഥ -10മുതലക്കുഞ്ഞ്

മുതലക്കുഞ്ഞ്

 നരേന്ദ്രൻ കുട്ടിക്കാലം മുതലേ അച്ചടക്കമുള്ളവനായിരുന്നു. അവൻ തൻ്റെ മാതാപിതാക്കളുടെ വാക്കുകൾ  ഒരിക്കലും തള്ളിക്കളഞ്ഞില്ല.തടാകത്തിൽ കുളിക്കുന്നത് അവന് വലിയ ഇഷ്ടമായിരുന്നു.  ഒരു ദിവസം അവൻ സുഹൃത്തിനൊപ്പം ശർമിഷ്ട തടാകത്തിൽ പോയി.  അവിടെ മുതലയുടെ ഒരു ചെറിയ കുഞ്ഞ് ഒറ്റയ്ക്ക് നീന്തുന്നത് അവൻ കണ്ടു.  നരേന്ദ്രൻ മുതലക്കുഞ്ഞിനെ
ശ്രദ്ധയോടെ നോക്കിയിരുന്നു.  സുഹൃത്ത് പറഞ്ഞു, "നരേന്ദ്രാ വരൂ പോകാം., ഈ മുതലകുഞ്ഞിനെ പോലെ നീന്താൻ നമ്മൾക്കും തോന്നും.  നരേന്ദ്രൻ പറഞ്ഞു, എനിക്ക്  ഈ മുതലക്കുഞ്ഞിനോട് വളരെ പ്രിയം തോന്നുന്നു. ഞാൻ ഇതിനെ വീട്ടിലേക്ക് കൊണ്ടുപോകും.  തടാകത്തിൽ നിന്ന് മുതലക്കുഞ്ഞിനെ എടുത്ത് അവർ വീട്ടിലേക്ക് പോയി.   അമ്മ മുതലക്കുഞ്ഞിനെ കണ്ടിട്ട് ചോദിച്ചു, "നരേന്ദ്രാ, നീ ഇതിനെ എന്തിനാണ് ഇവിടേയ്ക്കു കൊണ്ടുവന്നത്?"  "നരേന്ദ്രൻ നിഷ്കളങ്കമായി പറഞ്ഞു," അമ്മേ,  ഇത് വളരെ നല്ലതാണ്,അത് വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് എനിക്ക് വളരെ ഇഷ്ടമായി തോന്നി. അതു കൊണ്ടാണു് ഞാൻ ഇതിനെ കൂടെ കൊണ്ടുവന്നത്.  ഇനി എനിക്ക് ഇവൻ്റെ കൂടെ കളിക്കാം." 

നരേന്ദ്രൻ്റെ നിഷ്കളങ്കമായ വാക്കുകൾ ശ്രദ്ധിച്ച അമ്മ ഹീര ബാ അവൻ്റെ തലയിൽ തലോടി, സ്നേഹപൂർവം പറഞ്ഞു.“മകനേ, മുതലക്കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നതു് ശരിയായില്ല. കുഞ്ഞുങ്ങളെ  അമ്മയിൽ നിന്ന് വേർപെടുത്തുന്നത് നല്ല കാര്യമല്ല ".  അതിന്ന് നരേന്ദ്രൻ പറഞ്ഞു," പക്ഷേ അമ്മേ ഇത് നമ്മുടെ വീട്ടിൽ തികച്ചും സുരക്ഷിതനാണല്ലോ?". അമ്മ പറഞ്ഞു," മകനേ, ആരെങ്കിലും നിന്നെ എന്നിൽ നിന്നും അകറ്റി എല്ലാ സുഖസൗകര്യങ്ങളും നല്കിയാൽ, നിനക്ക് എന്നോടൊപ്പം താമസിക്കുന്ന അത്ര  സന്തോഷമുണ്ടാകുമോ?" 

അമ്മയുടെ വാക്കുകൾ കേട്ട് നരേന്ദ്രൻ അമ്പരന്നു. അവൻ്റെ മുഖത്ത് പരവശത പ്രത്യക്ഷപ്പെട്ടു. അവൻ പറഞ്ഞു," അമ്മേ, അമ്മയില്ലാതെ ഞാൻ എങ്ങനെയാണ് കഴിയുക !  നിങ്ങളിൽ നിന്ന് ദൂരെ പോയാൽ എൻ്റെ ജീവൻ പോകും. നമുക്ക് സന്തോഷമില്ലാത്ത സുഖ സൗകര്യങ്ങൾ കൊണ്ടു് എന്തു് പ്രയോജനമാണുള്ളത്? "
 അതിനുശേഷം നരേന്ദ്രന്റെ നോട്ടം കുഞ്ഞുമുതലയിലേക്ക് ചെന്നു. ആ കുഞ്ഞ്  അസ്വസ്ഥതയോടെ അങ്ങും ഇങ്ങും നടക്കുന്നുണ്ടായിരുന്നു. അത് അതിൻ്റെ അമ്മയെയും കുടുംബത്തെയും അന്വേഷിക്കുകയാണെന്ന് അവനു് മനസ്സിലായി. ഉടൻ തന്നെ തന്റെ തെറ്റ് മനസിലാക്കി അവൻ ആ മുതലക്കുഞ്ഞിനെ സ്നേഹത്തോടെ എടുത്തു. താമസിയാതെ അവർ അതിനെ ശർമിഷ്ട തടാകത്തിൽ  കൊണ്ടുവന്നു വിട്ടു. മുതലക്കുഞ്ഞ്  തടാകത്തിലെത്തി തൻ്റെ കുടുംബത്തോട് ചേർന്നു. ഇത് കണ്ട് നരേന്ദ്രൻ്റെ മുഖത്തും സന്തോഷം നിറഞ്ഞു. ഇന്ന് അമ്മ ഹീര ബാ അവനെ ജീവിതത്തിലെ ഒരു വലിയപാഠ० പഠിപ്പിക്കുകയായിരുന്നു..

Post a Comment

0 Comments

Top Post Ad

Below Post Ad