പാവപ്പെട്ടെ സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് വീണ്ടും പണമെത്തി; വിതരണം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട സ്ത്രീകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ രണ്ടാം ഗഡുവായ 500 രൂപ ഇന്ന് മുതല്‍ വിതരണം ചെയ്യും. കേന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി ദൊബാഷിഷ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്കാണ് 500 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിനായി ബാങ്കുകളില്‍ പണം എത്തിക്കഴിഞ്ഞു.

എല്ലാ വനിത ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും മൂന്ന് മാസം 500 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കള്‍ക്ക് മൂന്ന് ഗഡുക്കളായാണ് ഈ തുക നല്‍കുന്നത്. ആദ്യ ഗഡു ഏപ്രില്‍ ആദ്യ വാരം തന്നെ വിതരണം ചെയ്തിരുന്നു. തുക കൈപ്പറ്റുന്നതിനായി 0, 1 നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവരാണ് മെയ് 4ന് ബാങ്കില്‍ എത്തേണ്ടത്. 2, 3 നമ്പറുകള്‍ മെയ് 5നും 4, 5 നമ്പറുകള്‍ ഉള്ളവര്‍ മെയ് 6നും എത്തണം. മെയ് 8ന് 6, 7 നമ്പറുകാര്‍ക്കും മെയ് 11ന് 8, 9 നമ്പറുകളില്‍ അവസാനിക്കുന്നവര്‍ക്കും ബാങ്കുകളില്‍ എത്തി പണം കൈപ്പറ്റാം. ഏപ്രില്‍ മാസത്തില്‍ 20 കോടി സ്ത്രീകള്‍ക്കാണ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചത്.

ധനസഹായം എല്ലാവരിലേക്കും എത്തുക്കുന്നതിനായി നിഷ്‌ക്രിയമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ബാങ്കുകള്‍ക്കും നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad