നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കൊറോണ വ്യാപനം ചെറുത്തു; സമയോചിത ഇടപെടല്‍ നടത്തിയ പ്രധാനമന്ത്രിയെ പ്രശംസിച്ച് ആര്‍എസ്എസ്

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമയോചിത ഇപെടലിനെ പ്രശംസിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞതായി ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്തത്രേയ ഹൊസബലേ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം അദ്ദേഹം സാമൂഹ്യമാദ്ധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധ ആരംഭിച്ചപ്പോള്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചത് വ്യാപനം ചെറുക്കാന്‍ സഹായകമായി. മാര്‍ച്ച് മാസത്തിന്റെ ആരംഭംമുതല്‍ തന്നെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് ആരംഭിക്കുകയും മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപനം.

വൈറസ് വ്യാപനത്തിന്റെ മുന്നോടിയായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ നടപടിയായിരുന്നു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നു എങ്കില്‍ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം വട്ടം അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ ഈ മാസം ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പ്രശംസയുമായി ആര്‍എസ്എസ് രംഗത്ത് വന്നിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരും ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad