SSLC REVALUATION ഇപ്പോൾ അപേക്ഷിക്കാം, ഫീസ്, നിബന്ധനകൾ, കൂടുതലറിയാം

എസ്എസ് എൽ സി ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചസാഹചര്യത്തിൽ ഫലങ്ങളിൽ അതൃപ്തിയുള്ളവർക്ക്, ഗ്രേഡ് കുറഞ്ഞവർക്ക് പുനർമൂല്യ നിർണയ ഫലത്തിനായി ജൂലൈ 2 മുതൽ അപേക്ഷിക്കാം. ഒരു വിഷയത്തിന് 400 രൂപയാണ് ഫീസ്. IT സബ്ജെക്ടിന് പുനർമൂല്യനിർണയം ഉണ്ടയിരിക്കുന്നതല്ല. 

അപേക്ഷ ഓൺലൈൻ മുഖാന്തരമാണ് അയക്കേണ്ടത്. അവസാനതീയതി ജൂലൈ 7 വൈകിട്ട് 4 മണിവരെയാണ്.


നിബന്ധനകൾ 

2020 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം , ഫോട്ടോകോപ്പി , സ്‌ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റായ https://sslceexam.kerala.gov.in  02/07/2020 മുതൽ 07/07/2020 വൈകിട്ട് 4 മണി വരെ Revaluation / Photocopy / Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ് . രജിസ്റ്റർ നമ്പറും , ജനനത്തീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ് .

അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ് . ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് ജൂലൈ 17 - ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ് . പ്രസ്തുത അപേക്ഷകൾ 08/07/2020 വൈകുന്നേരം 5 മണിയ്ക്ക് മുന്പേ പ്രഥമാദ്ധ്യാപകൻ Confirmation പൂർത്തീകരിക്കേണ്ടതാണ് .

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400 / - രൂപ , ഫോട്ടോകോപ്പിക്ക് 200 / രൂപ , സ്ക്രൂട്ടിണിക്ക് 50 / - രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത് . പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്കൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല . ഐ.ടി വിഷയത്തിന് പുനർമൂല്യനിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നിവ ഉണ്ടായിരിക്കുന്നതല്ല . പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ് . ജൂലൈ 07- ന് വൈകിട്ട് 5 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല .

പുനർമൂല്യനിർണ്ണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥിക്ക് തിരികെ നൽകുന്നതാണ് . ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല . എന്നാൽ മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങൾ കോറുകൾ കൂട്ടിയതിലുളള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകാവുന്നതാണ് . 2017 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷ മുതൽ എ + ലഭിക്കുന്ന വിഷയങ്ങൾക്കും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ് . നിശ്ചിത പരിധിക്കുളളിൽ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.


Post a Comment

0 Comments

Top Post Ad

Below Post Ad